ഗായികയുടെ ഔട്ട്ഫിറ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. വിഖ്യാത ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ ഒരുക്കിയ ക്രിസ്റ്റൽ ഗൗൺ ധരിച്ചാണ് സെലീന റെഡ്കാർപ്പറ്റിൽ എത്തിയത്. ഓഫ് ദ് ഷോൽഡർ–പ്ലഞ്ചിങ് നെക്‌ലൈൻ വസ്ത്രമാണ് റാൽഫ് സെലീനയ്ക്കായി ഒരുക്കിയത്.
നടി സോഫിയ ലോറനിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സെലീന ഗോമസിന്റെ ഗൗൺ തയ്യാറാക്കിയിരിക്കുന്നതെന്ന് ഡിസൈനേഴ്സ് വെളിപ്പെടുത്തുന്നു
    വിദഗ്ധരായ 12 ഡിസൈനേഴ്സ് ചേർന്നു തയ്യാറാക്കിയ ഗൗണിൽ 16000ലേറെ ക്രിസ്റ്റലുകൾ പതിച്ചിരിക്കുന്നു. ക്രിസ്റ്റലുകൾ മാത്രമാണ് വസ്ത്രത്തിനു വേണ്ടി അലങ്കാര വസ്തുക്കളായി ഉപയോഗിച്ചത്. മിനിമൽ മേക്കപ്പ് ആണ് സെലീന ചെയ്തത്. ഡയമണ്ട് പെൻഡന്റ് ഉള്ള പ്ലാറ്റിനം നെക്‌ലെസ് അണിഞ്ഞിരിക്കുന്നു. പെൻഡന്റിനു ചേരും വിധത്തിലുള്ള ഡയമണ്ട് കമ്മലുകളും ധരിച്ചിട്ടുണ്ട്. വസ്ത്രത്തിനു ചേരുന്ന മോതിരങ്ങളും സെലീന അണിഞ്ഞു.