താമരശ്ശേരി∙ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ചു കൊന്ന സംഭവത്തിൽ പ്രതികളായ കുട്ടികൾക്കെതിരെ പൊലീസ് എസ്ബിആർ രേഖപ്പെടുത്തും. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് എഫ്ഐആർ ഉണ്ടാകില്ല, പകരം എസ്ബിആർ (സോഷ്യൽ ബാക്‌ഗ്രൗണ്ട് റിപ്പോർട്ട്) ആണ് റജിസ്റ്റർ ചെയ്യുന്നത്. കുട്ടികളെ ഇന്ന് വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി) ജഡ്ജിങ് കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കും.