ക്രിപ്‌റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി നടി തമന്ന ഭാട്ടിയ. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും തമന്ന മുന്നറിയിപ്പ് നൽകി. പുതുച്ചേരി പൊലീസ് നടിമാരായ തമന്നയേയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
   
സൈനിക ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കോയമ്പത്തൂർ ആസ്ഥാനമായ കമ്പനിക്കെതിരെയാണ് പുതുച്ചേരി പൊലീസ് കേസ് എടുത്തത്. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ ആണ് പ്രചരിക്കുന്നതെന്ന് തമന്ന ആരോപിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയടക്കമുള്ള കാര്യങ്ങൾ സ്വീകരിക്കണോ എന്നീ കാര്യങ്ങളിൽ പരിശോധനയിലാണെന്നും താരം വ്യക്തമാക്കി.