സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി 98 റൺസിന് പുറത്തായി. പാർഥ് റെഖഡെയുടെ പന്തിൽ കരുൺ നായർക്ക് ക്യാച്ച് നൽകി മടങ്ങി. നിലവിൽ കേരളം 331/ 7 എന്ന നിലയിലാണ്. വിദർഭയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ കേരളത്തിന് ഇനി വേണ്ടത് 48 റണ്‍സ് മാത്രം.
   
നിലവിൽ 23 റൺസുമായി ജലജ് സക്‌സേനയും 5 റൺസുമായി ഏദൻ ആപ്പിൾ ടോം എന്നിവർ ക്രീസിലുണ്ട്.എംഡി നിഥീഷ്, എൻ.ബാസിൽ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. രണ്ടാം സെഷന്റെ അവസാന മിനിറ്റുകളിൽ മുഹമ്മദ് അസ്ഹറുദ്ധീന്റെ നിർണായക വിക്കറ്റ് നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. 34 റൺസെടുത്ത അസ്ഹറിനെ ദർശൻ നൽകണ്ഡേ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.