ലോകമെമ്പാടുമായി ഏകദേശം 350 ദശലക്ഷം ആളുകൾ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നു. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇത്തരം ആപ്പുകകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്.
ഡേറ്റിങ് ആപ്പുകൾ ആളുകളെ ബന്ധപ്പെടുന്ന രീതി തന്നെ നിലവിൽ മാറ്റിയിട്ടുണ്ട്, ഇപ്പോൾ ഒറ്റ ടാപ്പിലൂടെ പൊരുത്തങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കിയിരിക്കുന്നു. ഉപയോക്താക്കൾക്ക് പ്രൊഫൈലുകൾ ബ്രൗസ് ചെയ്യാനും തൽക്ഷണം ചാറ്റ് ചെയ്യാനും എവിടെയും എപ്പോൾ വേണമെങ്കിലും ബന്ധങ്ങൾ സ്ഥാപിക്കാനും കഴിയും. തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് ഇത് സഹായകരമാണ്.
    എന്നാൽ ഈ സൗകര്യവും വെല്ലുവിളികൾ നിറഞ്ഞതാണ്. സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച്, ആധുനിക ഡേറ്റിങും മാറുന്നു, പുതിയ അവസരങ്ങൾ പുതിയ വെല്ലുവിളികൾ കൊണ്ടുവരുന്നുന്നതായി പഠനത്തിൽ പറയുന്നു.