കഴിഞ്ഞവർഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വിമാനം സ്വന്തമാക്കിയത്.ജനലിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ചെയ്തു. ബൊംബാഡിയാർ ഗ്ലോബൽ എക്സ്പ്രസ് 6500 എന്ന താരത്തിന്റെ പുതിയ വിമാനത്തിനാണ് തകരാർ സംഭവിച്ചത്.
   
650 കോടി രൂപ മുടക്കിയായിരുന്നു താരം വിമാനം സ്വന്തമാക്കിയിരുന്നത്. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതുവരെ മാഞ്ചസ്റ്ററിൽ വിമാനം തുടരും. വിമാനത്തിന്റെ ജനൽപാളികൾ മാറ്റിവെച്ച ശേഷമാകും തുടർയാത്രക്ക് അനുമതി നൽകുക. സിആർ7 എന്ന ലോഗോയും റൊണാൾഡോയുടെ ‘സ്യൂ’ ആഘോഷത്തിന്റെ ചിത്രവും ഉള്ളതാണ് വിമാനം. ബ്ലാക്ക് കളറിലുള്ള വിമാനത്തിൽ 14 പേർക്ക് വരെ സഞ്ചരിക്കാം.