നിഷാദ് കോയ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് രവിചന്ദ്രൻ ആണ്.
6 മാസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. മഴയത്ത് ആൾക്കൂട്ടത്തിനു നടുവിൽ കൈകോർത്തു നിൽക്കുന്ന ഷെയ്ൻ നിഗത്തിനെയും പർദ്ദ ധരിച്ച ഒരു പെൺകുട്ടിയെയും പോലീസുകാർ ബലപ്രയോഗത്തിൽ വേർപിരിച്ച് വാഹനത്തിൽ കയറ്റുന്നതായിരുന്നു ടീസറിലെ ദൃശ്യങ്ങൾ.