ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ കോട്ടയത്ത് സിപിഎമ്മിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ പാർട്ടിയിൽ ചര്‍ച്ച സജീവം. തദ്ദേശതിരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ജില്ലാ സെന്ററില്‍ സജീവമായി പ്രവര്‍ത്തനരംഗത്തുള്ളവരാകും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എം.രാധാകൃഷ്ണന്‍, ടി.ആര്‍.രഘുനാഥ്, പി.കെ.ഹരികുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്.