സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ആവേശകരമായ ലീഡ് നേടിയാണ് കേരളം ഫൈനലിൽ എത്തിയത്.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി കേരള ടീം ഫൈനലിലേക്ക് കടന്നിരിക്കുകയാണെന്നും കേരള ക്രിക്കറ്റിനിത് അഭിമാന നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
    ഒരു ടീം എന്ന നിലയില്‍ നമ്മുടെ കളിക്കാര്‍ കാഴ്ചവെച്ച പോരാട്ടവീര്യവും കെട്ടുറപ്പുമാണ് ഈയൊരു നേട്ടത്തിനു പിന്നിലെ ചാലകശക്തി. ആവേശകരമായ സെമി ഫൈനലില്‍ ഗുജറാത്തിനെ മറികടന്ന് ഫൈനലിലേക്ക് പ്രവേശിച്ച കേരളാ ക്രിക്കറ്റ് ടീമിന് അഭിനന്ദങ്ങള്‍. ഒപ്പം ഫൈനല്‍ മത്സരത്തിനുള്ള വിജയാശംസകളും നേരുന്നു- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.