പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി” ഇന്ന് മുതൽ തിയേറ്ററുകളിൽ..ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
    “ചാട്ടുളി”യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ജയേഷ് മൈനാഗപ്പള്ളിയാണ്. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.