വൈറ്റ് ലിഫ്റ്റിങ് ജൂനിയര്‍ നാഷണല്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് യാഷ്തിക ആചാര്യ(17). ചൊവ്വാഴ്ചയാണ് സംഭവം. ദണ്ഡ് വീണ് താരത്തിന്റെ കഴുത്ത് ഒടിഞ്ഞതായി നയാ ഷഹര്‍ എസ് എച്ച് ഒ വിക്രം തിവാരി പറഞ്ഞു. അപകടം നടന്നയുടനെ ആചാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. പരിശീലകന്റെ സഹായത്തോടെ ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പരിശീലകനും നിസ്സാര പരുക്കേറ്റു.വെയ്റ്റ് എടുപ്പിക്കാൻ ട്രെയിനർ സഹായിക്കുന്നതിനിടെ റോഡ് കൈയിൽ നിന്നും വഴുതി വീഴുകയായിരിന്നു. വീഴ്ചയിൽ ജിം ട്രെയിനറുടെ മുഖത്ത് ഇടി കിട്ടുകയും ചെയ്തു.