ഗുജറാത്ത് ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് ബംഗളുരു തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മുന്നോട്ട് വെച്ച 202 വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ ബംഗളുരു മറികടന്നത് ആവേശം നിറക്കുന്നതായി. വനിത പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡും ബംഗളുരുവിന് സ്വന്തമായി.
    വഡോദരയില്‍ ക്രിക്കറ്റ് ആരാധകരുടെ മനം നിറക്കുന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്ച്ച വെച്ചത്. ഇത്തവണയും കപ്പടിച്ചെ മടങ്ങുവെന്നതിനുള്ള ആദ്യ സൂചന പോലെയായിരുന്നു സ്മൃതി മന്ദാനയുടെയും കൂട്ടരുടെയും പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഗുജറാത്ത് ബംഗളുരുവിന്റെ ബൗളര്‍മാര്‍ ശരിക്കും പ്രഹരിച്ചു.