സന്തോഷ് നാരായണൻ സംഗീതം നൽകിയിരിക്കുന്ന ‘കണ്ണാടി പൂവേ ‘ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തത്.
സന്തോഷ് നാരായണൻ തന്നെ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിവേകാണ്. സൂര്യയുടെ കഥാപാത്രത്തിന്റെ ജയിൽവാസത്തിൽ നായികയെ ഓർക്കുന്ന ദൃശ്യങ്ങൾ ആണ് ലിറിക്കൽ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. റെട്രോയിൽ സൂര്യയുടെ നായികയാകുന്നത് പൂജ ഹെഗ്‌ഡെയാണ്. ഗാനത്തിലെ ചില ഷോട്ടുകളും സൂര്യയുടെ ലുക്കും വാരണം ആയിരത്തിലെ ‘അവ എന്ന എന്ന’ എന്ന ഗാനത്തെയും ഏഴാം അറിവിലെ ‘യമ്മാ യമ്മാ’ എന്ന ഗാനത്തെയും ഓർമിപ്പിക്കുന്നു എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.