ആകര്‍ഷകങ്ങളായ പുതിയ ഫീച്ചറുകളും പ്രഖ്യാപിച്ച് ഹ്യുണ്ടയ് മോട്ടോര്‍ ഇന്ത്യ. മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവവും ഉപയോക്താക്കള്‍ നല്‍കുന്ന പണത്തിന് മികച്ച ഗുണനിലവാരവും കംഫര്‍ട്ടും ഉറപ്പുവരുത്തുന്നതാകും നൂതന സാങ്കേതിക വിദ്യയിലൂന്നിയ പുതിയ ഫീച്ചറുകളെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ തരുണ്‍ ഗാര്‍ഗ് അറിയിച്ചു. ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുകയും ഒപ്പം ഏറ്റവും സ്മാര്‍ട്ടായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തുകൊണ്ടാണ് എക്സ്റ്ററിന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്.
    എക്സ്റ്റര്‍ എസ് എക്‌സ് ടെക് വേരിയന്റില്‍ ഡ്യുവല്‍ ക്യാമറ ഡാഷ് ക്യാം ഇതില്‍ എടുത്തുപറയേണ്ട സവിശേഷതയാണ്.ഫുള്ളി ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോള്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പം ലഭ്യമാകും. പ്രൊജക്ടര്‍ ഹെഡ് ലാംപ് മറ്റൊരു സവിശേഷതയുമാണ്.