55 പന്തിൽ 52 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന കോലിക്ക് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേ തിരിച്ചുവരവ് അനിവാര്യമായിരുന്നു. 7 ഫോറും ഒരു സിക്സുമാണ് താരം ഇന്നിംഗ്സിൽ നേടിയത്.രണ്ടാം മത്സരത്തിലേതിന് സമാനായി ആദിൽ റഷീദാണ് കോലിയെ പുറത്താക്കിയത്.
52 റൺസുമായാണ് താരം കൂടാരം കയറിയത്. വൈസ് ക്യാപ്റ്റൻ ശുഭമാൻ ഗിൽ കഴിഞ്ഞ 2 മത്സരത്തിലെയും പോലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രോഹിത് രണ്ടക്കം കടക്കം മുൻപേ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ കോലി ശുഭ്മാൻ ഗില്ലിനൊപ്പം 121 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 102 റൺസുമായി ഗില്ലും 43 റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. 32 ഓവറിൽ 206/2 എന്ന നിലയിലാണ് ഇന്ത്യ.