രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങിന്റെ ഫ്ളാഗ്ഷിപ്പ് ഗ്യാലക്സി എസ്25 സീരീസുകള്‍ക്ക് ഇന്ത്യയില്‍ നിന്നും 430000 പ്രീ ഓര്‍ഡറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഗ്യാലക്സി എസ്24ന് ഇന്ത്യയില്‍ നിന്നും ലഭിച്ച പ്രീ ഓര്‍ഡറുകളുടെ എണ്ണത്തേക്കാള്‍ 20% അധികമാണിത്.
   
ഗ്യാലക്സി എസ്25 അള്‍ട്ര, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 എന്നീ മോഡലുകളാണ് പുതിയ സീരിസില്‍ സാംസങ് പുറത്തിറക്കിയിട്ടുള്ളത്. യുവാക്കളില്‍ നിന്നും ടെക്നോളജിയോട് അതീവ താത്പര്യം പുലര്‍ത്തുന്നവരില്‍ നിന്നും മികച്ച പ്രതികരണമാണ് ഗ്യാലക്സി എസ്25 സീരീസിന് ലഭിച്ചിട്ടുള്ളത്. ഗ്യാലക്സി എഐയുടെ മികവാര്‍ന്ന പ്രകടനം ഈ മോഡലുകളുടെ പ്രധാന ആകര്‍ഷണമാകുന്നു.
ഇന്ത്യയിലെ എസ്25 ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി തുടക്കത്തില്‍ത്തന്നെ ഹിന്ദി ഭാഷയിലും ലഭ്യമാകുന്നു. ഇന്ത്യന്‍ വിപണി സാംസങിന് ഏറെ പ്രധാനമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.