ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്.മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്‌ളാവില്‍ നടന്ന ചടങ്ങില്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു.
    സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്. സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
മാളവികാ മോഹന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ സംഗീത, ലാലു അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകര്‍ന്നിരിക്കുന്നു