പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിഞ്ഞിരുന്നില്ല. ആരും അറിയിച്ചിരുന്നില്ലന്നും UDF മലപ്പുറം ജില്ലാ കൺവീനർ അഷറഫ് കൊക്കൂർ പറഞ്ഞു. പരിപാടി അറിഞ്ഞിരുന്നില്ലന്ന് ചെയർമാൻ പിടി അജയ്മോഹനും വ്യക്തമാക്കി. ഇരുവരും പ്രിയങ്ക ഗാന്ധിയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മലപ്പുറത്തുണ്ടായിരുന്നു. പരിപാടികൾക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറും ചെയർമാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്.