രാധിക റാവു, വിനയ് സപ്രു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ പ്രണയ ചിത്രത്തിൽ ഹർഷവർദ്ധൻ റാണെ, മാവ്ര ഹോകെൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
25 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച “സനം തേരി കസം” ആദ്യ റിലീസിൽ 9 കോടി രൂപ മാത്രമാണ് നേടിയത്. എന്നാൽ റീ-റിലീസിന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷൻ ചിത്രത്തിന്റെ ആദ്യ റിലീസിനെക്കാൾ കൂടുതലായിരുന്നു.
    പ്രണയ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 7-നാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തിൽ 6.25 കോടി രൂപയാണ് ചിത്രം നേടിയത്. ഇതുവരെ ഏകദേശം 18 കോടി രൂപ കളക്ഷൻ ലഭിച്ചിട്ടുണ്ട്. മറ്റ് സിനിമകളെ അപേക്ഷിച്ച് “സനം തേരി കസം” ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
2024 സെപ്റ്റംബറിൽ “സനം തേരി കസം” രണ്ടാം ഭാഗം നിർമ്മിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തിലെ താരങ്ങളെയും കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.