കസ്റ്റഡിയിൽ വിട്ടു. കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് സ്ഥാപനത്തിലെ അധ്യാപകരായ മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.ഫഹദ്, പാവങ്ങാട് സ്വദേശി വി.ജിഷ്ണു എന്നിവരെയാണ് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി, ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.
    കേസിൽ നിർണായകമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തേ മതിയാകൂ എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നേരത്തേ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും ഇരുവരും വിവിധയിടങ്ങളിൽ ഒളിവിലായിരുന്നു.