പാലക്കാട് - കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. അരി തമിഴ്‌നാട്ടിൽ നിന്നും വരും...! സംസ്ഥാനത്തെ ഒരു മന്ത്രി പറഞ്ഞ വാക്കുകളാണ്. അതിന്റെ പ്രതിഫലനമാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയുടെ സ്‌ഥിതി. കാർഷിക മേഖലയെ പ്രത്യേകിച്ചു നെൽക്കൃഷി മേഖലയെ പാടേ അവഗണിച്ച ബജറ്റാണ് ഇത്തവണത്തേത്.
നെല്ലിൻ്റെ താങ്ങുവിലയെക്കു റിച്ചു ബജറ്റിൽ മിണ്ടാട്ടമില്ല.
ഇത്തവണയെങ്കിലും സംസ്ഥാനം നെല്ലിന്റെ പ്രോത്സാഹനവിഹിതം ഉയർത്തി സംഭരണ വില കൂട്ടുമെന്നും ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിലാകു മെന്നും കിലോയ്ക്ക് ചുരുങ്ങിയതു 30 രൂപയെങ്കിലും കിട്ടുമെന്നും കർഷകർ പ്രതീക്ഷിച്ചിരുന്നു.
    10 വർഷം മുൻപു കേരളം നൽകിയിരുന്ന പ്രോത്സാഹന വിഹിതം കിലോയ്ക്ക് 5.40 രൂപ യായിരുന്നു. ഇപ്പോഴത് 5.20 രൂപയാണ്.
നെല്ലിന്റെ താങ്ങുവില വർധനയ്ക്കൊപ്പം നെല്ലെടുപ്പിന് ആവശ്യമായ തുകയത്രയും ബജറ്റിൽ നീക്കിവയ്ക്കണമെന്നു കർഷകർ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
കാർഷിക മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് 2025-26 സാമ്പത്തിക വർഷം 727.50 കോടി രൂപയാണു വകയിരുത്തി യിട്ടുള്ളത്. വിളപരിപാലന മേഖലയ്ക്കായി 535.9 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.