കുംഭമേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ കഴിയുന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് കുംഭമേള സംഭവിക്കുക. ഇതിനെ അമൃത കുംഭമേളനം എന്നാണ് പറയുക. ചുരുക്കി കുംഭമേള എന്ന് വിളിക്കുന്നതാണ്.
    അതുകൊണ്ടാണ് ഇവിടെ സ്നാനം ചെയ്യുന്നതിനെ അമൃത സ്നാനം എന്ന് വിളിക്കുന്നത്പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്നത് പൂർണ കുംഭമേളയാണ്, അത്തരം പന്ത്രണ്ട് പൂർണ കുംഭമേള ചേരുന്നതാണ് ഒരു മഹാകുംഭമേള. അത് 144 വർഷത്തിലൊരിക്കലാണ് സംഭവിക്കുക. അതാണ് ഇപ്പോൾ നടക്കുന്നത് അതുകൊണ്ടാണ് അതിന് ഇത്രമാത്രം വിശേഷവും.