അത്‌ലറ്റിക്സ് ട്രാക്കിലേക്ക് കേരളം ഇറങ്ങുന്നു. ഡെറാഡൂണിനടുത്ത് റായ്പുരിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയത്തിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. കഴിഞ്ഞ ഗെയിംസിൽ അത്‍ലറ്റിക്സിൽ 3 സ്വർണമുൾപ്പെടെ 14 മെഡലുകൾ നേടിയ കേരളം ഇത്തവണ യുവ താരങ്ങളുടെ മികവിൽ മെഡലെണ്ണം കൂട്ടുമെന്നാണു പ്രതീക്ഷ.
    52 താരങ്ങളാണ് കേരള സംഘത്തിലുള്ളത്. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പ്രമുഖ താരങ്ങളിൽ പലരും ഗെയിംസിൽനിന്നു വിട്ടുനിന്നത് കേരളത്തിനു ക്ഷീണമാണ്. അതേ സമയം, മറ്റു പല ടീമുകൾക്കും ഇതേ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ താരങ്ങൾ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. സിലക്‌ഷൻ ട്രയൽസിലൂടെ പുതിയ താരങ്ങളെ ഉൾപ്പെടുത്തിയ റിലേ ടീമിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന്.