നിക്ഷേപ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും സംസ്ഥാനത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സാക്ഷരതയുള്ള സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പ്രയത്നമാണ് ബജറ്റിൽ അടിവരയിടുന്നത്. കുട്ടികളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കുന്നതോടൊപ്പം ഒരു ഫിനാൻഷ്യൽ കോൺക്ലവ് വരെ ഈ ലക്ഷ്യത്തിനായി ധനമന്ത്രി മുന്നോട്ട് വെക്കുന്നുണ്ട്.
വിവിധ ഏജൻസികളുമായും സംഘടനകളുമായും ചേർന്നുകൊണ്ട് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും.
    സംസ്ഥാനത്തെ 2000 സ്കൂളുകളിൽ ദേശീയ സമ്പാദ്യ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.ഇതോടൊപ്പം സംസ്ഥാനത്ത് വിപുലമായ ഒരു ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും. തുടർ ഫിനാൻഷ്യൽ ലിറ്ററസി കാമ്പയിനും സംഘടിപ്പിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തുന്നുവെന്നും
ധനമന്ത്രി വ്യക്തമാക്കി.