സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെയും ബ്രസീൽ ടീമിന്റെയും ഇടതു പാർശ്വത്തിൽ ‘കരുത്തും കുതിപ്പുമായി’ ദീർഘകാലം നിലകൊണ്ട ഡിഫൻഡർ മാർസലോ സജീവ ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയാറുകാരനായ മാർസലോ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബായ്ക്കുകളിൽ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രതിരോധ മികവിനൊപ്പം വിങ്ങുകളിലൂടെ ആക്രമണങ്ങൾക്കു തുടക്കമിടാനുള്ള മികവും മാർസലോയെ ടീമുകളിലെ വിശ്വസ്ത താരമാക്കി.