തെലുങ്കുചിത്രം ലക്കി ഭാസ്ക്‌കറിനു പിന്നാലെ ദുൽഖറിന്റെ അടുത്ത തെലുങ്കുചിത്രം 'കാന്ത' 1950 കാലത്തെ മദ്രാസിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമ ദുൽഖറിന്റെ വേഫേറർഫിലിംസും റാണ ദഗ്ഗുബാട്ടിയുടെ സ്‌പിരിറ്റ് മീഡിയയും ചേർന്നാണു നിർമിക്കുന്നത്. 'ദ്ഹണ്ട് ഫോർ വീരപ്പൻ' എന്ന സൂപ്പർഹിറ്റ് നെറ്റ്ഫ്ലിക്‌സ് സീരീസിന്റെ സംവിധായകൻ സെൽവമണി സെൽവരാജാണ് കാന്തയുടെ സംവിധാനം. റാണ ദഗ്ഗുബാട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണു പ്രധാന വേഷങ്ങളിൽ.