കേരളത്തിന്റെ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) എന്ന സ്വപ്നം രാജ്യസ.എയിംസിനു കേരളം അർഹമാണ്.
    കോഴിക്കോടു കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണു കേരളം പ്രഥമ പരിഗണന നൽകുന്നതെന്നും ഉഷ പറഞ്ഞു. ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാതിരുന്ന പശ്ചാത്തലത്തിലാണ് ഉഷയുടെ ഇടപെടൽ.
200 ഏക്കർ വേണ്ട പദ്ധതിക്കായി 150 ഏക്കറിലേറെ ഏറ്റെടുത്തു നൽകി. ഉഷ സ്കൂളിന്റെ 5 ഏക്കറും പദ്ധതിക്കായി വിട്ടുനൽകി. സ്വകാര്യ ഉടമകളിൽനിന്ന് 100 ഏക്കർ ഏറ്റെടുക്കാനും സർക്കാർ നീക്കമുണ്ട്. മലബാറിന്റെ പ്രധാനഭാഗത്താണു കിനാലൂർ. നീലഗിരി, കോയമ്പത്തൂർ, മൈസൂരു, കുടക്, മലബാർ പ്രദേശങ്ങളിൽ ഉള്ളവർക്ക് എളുപ്പത്തിൽ എത്താനാകും. ദേശീയപാതയിൽനിന്ന് 23 കി.മീ ദൂരമേയുള്ളൂ. എല്ലാവർക്കും മികച്ച ചികിത്സ കിട്ടുന്ന എയിംസ് കേരളത്തിനു ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ അഭ്യർഥിക്കുന്നു’’– ഉഷ പറഞ്ഞു.