ഇന്നു പുലർച്ചെയോടെയാണ് അനിമൽ ആംബുലൻസ് ലോറിയിൽ കടുവയെ എത്തിയച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കടുവയെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽനിന്ന് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
    ഇടയ്ക്ക് നിശ്ചിത സ്ഥലങ്ങളിൽ നിർത്തി കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാണു യാത്ര തുടർന്നത്. ഡോ.അജീഷ് മോഹൻദാസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ കൊണ്ടുപോയത്. കടുവയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കാനായെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു.