മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് സമ്മാനിക്കും. 1989ൽ 16–ാം വയസ്സിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയതു മുതൽ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റിന് സച്ചിൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരമെന്ന് ബിസിസിഐ അറിയിച്ചു. ഇന്നു നടക്കുന്ന ബിസിസിഐ വാർഷിക യോഗത്തിൽ പുരസ്കാരം സമ്മാനിക്കും.