ന്യൂഡൽഹിൽ 10 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെ കടൽക്കൊള്ളക്കാരിൽനിന്ന് കപ്പലിനെയും അതിലുണ്ടായിരുന്ന 17 പേരെയും രക്ഷിച്ച ഇന്ത്യൻ വ്യോമസേനയുടെ അതിസാഹസിക സൈനിക നീക്കത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2024 മാര്‍ച്ച് 16ന് നടന്ന ഓപ്പറേഷനില്‍ നിര്‍ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അക്ഷയ് സക്സേനയെ അഭിനന്ദിച്ചുകൊണ്ടാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. അക്ഷയ് സക്സേനയ്ക്ക് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇത്തവണ ധീരതയ്ക്കുള്ള വായുസേന മെഡൽ ലഭിച്ചിരുന്നു.