പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാണിതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നിൽ കുറിച്ചു.
"144 വർഷത്തിലൊരിക്കൽ… ഭൂമിയിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തുചേരൽ. 45 ദിവസങ്ങൾക്കുള്ളിൽ 450 ദശലക്ഷം സന്ദർശകർ, പ്രയാഗ്‌രാജിലെ ഭക്തരുടെ ഒത്തുചേരലിന്റെ വ്യാപ്തി അളക്കാനാവുന്നതിനും അപ്പുറമാണെന്നും ഈ വർഷം മഹാകുംഭം സന്ദർശിക്കുന്നവരുടെ എണ്ണം അമേരിക്കയിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും” പീറ്റർ എൽബേഴ്‌സ് കുറിച്ചു.