കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 31ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നതു മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്.