വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ അന്ന ഫുഡ് പ്രോഡക്ട്സ്, ഫിസി ഐസ്ക്രീം എന്നിവയുടെ ഉടമ പി.ജെ.ജോൺസണെ പരിചയപ്പെടാം. ഉത്തരം റെഡി.
   
300 ടൺ ചക്ക, 200 ടൺ സപ്പോട്ട, 100 ടൺ അവക്കാഡോ, 40 ടൺ പാഷൻ ഫ്രൂട്ട് , 150 ടൺ മാമ്പഴം തുടങ്ങി 24 പഴവർഗങ്ങളിൽനിന്നു വേർതിരിച്ചെടുത്ത പൾപ്പും അവയിൽ നിന്നു തയാറാക്കിയ ഐസ് ക്രീമുകളും. ചക്കയിൽ നിന്ന് 14 ഉൽപന്നങ്ങൾ. വർഷം ശരാശരി 20 ടൺ മൂല്യവർധിത ഉൽപന്നങ്ങൾ. പ്രതിവർഷം 5 കോടി രൂപയുടെ വിറ്റുവരവ്. ചക്ക സംസ്കരണം/ മൂല്യവർധന മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന മികച്ച സംരംഭകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം. പഴങ്ങൾ പണമാക്കുക മാത്രമല്ല ജോൺസൺ ചെയ്യുന്നത്. പ്രാദേശികമായ സാമ്പത്തിക ഭദ്രതയും തൊഴിലുറപ്പും ഉറപ്പാക്കുകയും ചെയ്യുന്നു.