ചൈനീസ് ടെക് കമ്പനിയായ ഡീപ്‌സീക്കിന്റെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മോഡലുകളാണ് ടെക് ലോകത്തിപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. എഐ മോഡലുകളെക്കുറിച്ച് അമേരിക്കന്‍ കമ്പനികള്‍ ഊതിപ്പെരുപ്പിച്ച പൊതുധാരണകള്‍ ഡീപ്‌സീക്കിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. എന്നുമാത്രമല്ല, ഓഹരിവിപണികളിലും ഭൗമരാഷ്ട്രീയത്തിലും രാജ്യാന്തര നയതന്ത്ര ബന്ധങ്ങളിലുമൊക്കെ ഡീപ്‌സീക്ക് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അതില്‍ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ചില സംഗതികളുമുണ്ടെന്നതാണ് അപകടകരമായ കാര്യം.
    2022ല്‍ അമേരിക്കന്‍ കമ്പനിയായ ഓപ്പണ്‍ എഐ ചാറ്റ് ജിപിടി അവതരിപ്പിച്ചതോടെയാണ് കൃത്രിമ ബുദ്ധി ലോകശക്തികള്‍ക്ക് ഒരു മത്സര വിഷയമാകുന്നത്. പിന്നാലെ ഗൂഗിളും മെറ്റയുമൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ മുതല്‍മുടക്കാണ് നടത്തുന്നത്. അമേരിക്കന്‍ മോഡലുകള്‍ക്ക് ആദ്യ ചൈനീസ് ബദല്‍ വികസിപ്പിച്ചത് സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ബൈഡു ആണ്. അതുപക്ഷേ, ചൈനക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അമേരിക്കന്‍ കമ്പനികള്‍ കൂടുതല്‍ ശക്തരാവുകയും ചെയ്തു. ഈ ഏകപക്ഷീയ വളര്‍ച്ചക്കാണ് ഡീപ്‌സീക് ഇപ്പോള്‍ പ്രതിബന്ധം സൃഷ്ടിച്ചിരിക്കുന്നത്.