മേക്കപ്പ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ചർമത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ, മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യങ്ങൾ പരിശോധിക്കാം.
വിശ്വസനീയമായ ബ്രാൻഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.കൂടാതെ ചര്‍മത്തിനു ദോഷം ചെയ്യുന്ന കൃത്രിമ ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കുക. ഏറ്റവും പ്രധാനം ഇത്തരം സാധനങ്ങളിലെ ചേരുവകൾ ശ്രദ്ധിക്കണം. ഒപ്പം ഇത്തരം ഉത്പന്നങ്ങളുടെ കാലാവധി പരിശോധിച്ച ശേഷം മാത്രം വാങ്ങുക.
   
രാത്രി ഉറങ്ങുമ്പോൾ മേക്കപ്പ് നീക്കം ചെയ്യാൻ മറക്കരുത്. ഇത് ചർമത്തെ മോശമായി ബാധിക്കും. മേക്കപ്പ് റിമൂവർ ഉപയോഗിച്ചോ അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിച്ചോ രാത്രി തന്നെ മേക്കപ്പ് നീക്കം ചെയ്യണം. അല്ലാത്തപക്ഷം മുഖക്കുരു, കല എന്നിവ വരൻ കാരണമാകും. ഇത് കൂടാതെ നിങ്ങളുടെ മേക്കപ്പ് പ്രൊഡക്ടുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇത് ചർമ രോഗങ്ങൾ പകരാൻ കാരണമാകും.