കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. വനംവകുപ്പ് 15 ദിവസം മുൻപു സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ക്യാമറകൾ അടക്കം സ്ഥാപിച്ചുള്ള കാത്തിരിപ്പിനൊടുവിലാണു പുലി കെണിയിലായത്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്തു മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. ദിവസങ്ങള്‍ക്കു മുൻപ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
   
ഇതിനു പിന്നാലെ പ്രതിഷേധം ശക്തമായപ്പോഴാണ് പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചത്. പുലിയെ ഉടൻ താമരശേരി റേഞ്ച് ഓഫിസിൽ എത്തിക്കുമെന്നാണ് വിവരം.