ആദ്യ സെമിയിൽ ബെലാറൂസ് താരം അരീന സബലേങ്ക സ്പെയിനിന്റെ പൗല ബഡോസയെയും, രണ്ടാം സെമിയിൽ പോളണ്ടിന്റെ ഇഗ സ്വാതെക് യുഎസ് താരം മാഡിസൻ കീസിനെയും നേരിടും. ഇന്നു നടന്ന ക്വാർട്ട പോരാട്ടങ്ങളിൽ ഇഗ സ്വാതെക് യുഎസ് താരം എമ്മ നവാരോയെയും യുഎസിന്റെ മാഡിസൻ കീസ് യുക്രെയ്ന്റെ എലീന സ്വിറ്റോലിനയെയും തോൽപ്പിച്ചു. നാളെയാണ് ഇരു സെമിഫൈനൽ മത്സരങ്ങളും നടക്കുക.