ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള വാഹനമാണ് യുഎസ് പ്രസിഡന്റ് ഉപയോഗിക്കുന്ന ‘കാഡിലാക് വൺ അല്ലെങ്കിൽ’ദി ബീസ്റ്റ്’. ലോകത്തെ വിസ്മയങ്ങളിലൊന്ന് തന്നെ എന്ന് ദി ബീസ്റ്റിനെ വിശേഷിപ്പിക്കാം.ഏത് ആക്രമണങ്ങളെയും നേരിടാൻ കഴിയുന്ന ദി ബീസ്റ്റ് പ്രസിഡന്റിന് പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്.ഒരു കീ ഹോൾ പോലും വാഹനത്തിന് ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് എങ്ങനെയാണ് തുറക്കുക എന്നത് സുരക്ഷ ഒരുക്കുന്ന രഹസ്യ ഏജന്റുമാർക്ക് മാത്രമേ അറിയൂ. വാഹനത്തിൻ്റെ രൂപകൽപ്പനയുടെ എല്ലാ വിശദാംശങ്ങളും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതാണ്.
    അമേരിക്കൻ പ്രസിന്റായ രണ്ടാം തവണ വൈറ്റ് ഹൗസിലെത്തുന്ന ട്രംപിനും ദി ബീസ്റ്റ് തന്നെയാണ് സുരക്ഷ ഒരുക്കുന്നത്. ട്രംപ് ആദ്യം ചുമതലയേറ്റ ശേഷം പ്രത്യേകം നിർമാണം പൂർത്തിയാക്കിയ 2018 ലിമോസിൻ മോഡലാണ് കാഡിലാക് വൺ. ഒരു യുദ്ധസന്നാഹം തന്നെയുള്ള അത്യാധുനിക ടാങ്കറിന് സമാനമാണ് കാഡിലാക് വൺ.