വെബ് ഡെസ്ക്
Jan. 21, 2025, 11:52 a.m.
    താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്.തച്ചംപൊയിൽ ഈർപ്പോണ റോഡിലൂടെ പോകുകയായിരുന്ന സ്കൂട്ടർ യാത്രികനെയാണ് കാട്ടുപന്നിക്കൂട്ടം ഇടിച്ചത്. യാത്രക്കാരൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിനുശേഷം കാട്ടുപന്നികൾ ഈർപ്പോണ താന്നിക്കൽ സുലൈമാന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. ബൈക്ക് യാത്രക്കാരനെ ഇടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് കാട്ടുപന്നിക്കൂട്ടം മേഖലയിൽ ഇറങ്ങിയത്.