15 മാസം നീണ്ട യുദ്ധത്തിനു വിരാമമാകുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ ധാരണയായെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി പ്രഖ്യാപിച്ചു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതാണു യുദ്ധത്തിന് കാരണമായത്. ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകൾക്ക് യുഎസിന്റെ നേതൃത്ത്വത്തിൽ.മധ്യസ്ഥത വഹിച്ചത് ഖത്തറും ഈജിപ്തുമായിരുന്നു. ദോഹയിൽ ഒരാഴ്ച നീണ്ട ചർച്ചകൾക്കു ശേഷമാണ്, വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.