മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ പുതിയൊരു നേട്ടത്തിലേക്ക്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന നേട്ടമാണ് മാർക്കോ സ്വന്തമാക്കിയിരിക്കുന്നത്.
    ഈ സന്തോഷം നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം പുത്തൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ മാർക്കോ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം പതിനഞ്ച് ദിവസത്തിനുള്ളിൽ 1.53 മില്യൺ ടിക്കറ്റുകൾ ആണ് വിറ്റഴിച്ചത്.