ചംകീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇംതിയാസ് അലി ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര് ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’.ബോളിവുഡിൽ ഫഹദ് ഫാസിൽ അരങ്ങേറുന്ന ചിത്രം ജബ് വീ മെറ്റ്,തമാശ,റോക്‌സ്‌റ്റാർ തുടങ്ങി ബോളിവുഡിലെ മികച്ച പ്രണയകഥകൾ ഒരുക്കിയ ഹിറ്റ്‌മേക്കർ ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രവും ആകും. അനിമൽ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ തൃപ്തി ധിംരിയാണ് ഫഹദിന്റെ നായികയായി എത്തുന്നത്.
    ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ ഡയറക്ടർസ് റൗണ്ട് ടേബിളിൽ വെച്ച് ഇംതിയാസ് അലി തന്നെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.ഈ വർഷം ആദ്യം തന്നെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതമൊരുക്കുമെന്നാണ് റിപോർട്ടുകൾ. ഇതിനു മുൻപ് വിഖ്യാത ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്ധ്വാജ് ഫഹദിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ചിത്രം പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു.