ജയിലർ 2 ന്റെ അനൗൺസ്‌മെൻ്റ് പ്രൊമോ ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തും. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് സൺ ടിവിയുടെ യൂട്യൂബ് ചാനലിൽ ഓൺലൈനായും ഇന്ത്യയിലെ 15 നഗരങ്ങളിലെ തിരഞ്ഞെടുത്ത തിയറ്ററുകളിലും പ്രമോ റിലീസ് ചെയ്യും. കേരളത്തിൽ രണ്ട് തിയേറ്ററുകളിലാണ് പ്രമോ പ്രദർശിപ്പിക്കുന്നത് തിരുവനന്തപുരം ഏരീസ് പ്ലെക്സ് ഓഡി 1 ലും പാലക്കാട് അരോമയിലും. അരോമയില്‍ മുപ്പതും ഏരീസില്‍ അന്‍പതുമാണ് പ്രൊമോയ്ക്കുള്ള ടിക്കറ്റ് നിരക്ക്. 4 മിനിറ്റ് 3 സെക്കന്‍ഡ് ആണ് പ്രൊമോ വീഡിയോയുടെ ദൈര്‍ഘ്യം.