പ്രേക്ഷകർക്കും നിർമ്മാതാക്കൾക്കും ഒരുപോലെ വലിയ പ്രതീക്ഷകളായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 3.6 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗുകളിലൊന്നായി. ബോഗെയ്ൻവില്ല, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ മറ്റ് ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനെ പോലും ബറോസ് മറികടന്നു.
   
ഫാന്റസി ജോണർ ചിത്രമായ ബറോസ് റിലീസായി മൂന്നാം വാരത്തിലേക്ക് എത്തിനിൽക്കുകയാണ് ഇപ്പോൾ. എന്നാൽ ചിത്രത്തിന് ആദ്യ ദിനം ലഭിച്ച ആവേശം അധികം നിലനിന്നില്ല. പുതിയ ചിത്രങ്ങളുടെ റിലീസ് ബറോസിന്റെ കളക്ഷനെ ബാധിച്ചുവെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ടുകൾ. റിപ്പോർട്ട് അനുസരിച്ചു റിലീസ് ചെയ്ത് പതിമൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 10.80 കോടി രൂപയാണ് ചിത്രം നേടിയത്.