ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യന്‍ സാംസ്‌കാരിക വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്‌യുകയും വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
   
ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യ ഗേറ്റ് എന്ന് സിദ്ദിഖി എഎന്‍ഐയോട് പ്രതികരിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ ദേശസ്‌നേഹവും ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള കൂറും വര്‍ധിച്ചതായും കത്തില്‍ പറയുന്നുണ്ട്. ഇതുവരെ നടത്തിയ പ്രധാന പേര് മാറ്റങ്ങളെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.