ജനുവരി 7 മുതല്‍ 13 വരെ തീയതികളില്‍ കുട്ടിക്കൂട്ടുകാര്‍ക്ക് കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ സൗജന്യമായി നഗരം ചുറ്റാം. നിയമസഭയിലെ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പുതിയ ഓഫര്‍. കുട്ടികള്‍ക്ക് സൗജന്യമായി കെഎസ്ആര്‍ടിസിയില്‍ നഗരം ചുറ്റാന്‍ അവസരമൊരുക്കുന്ന കാര്യം സ്പീക്കര്‍ എ എന്‍ ഷംസീറും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം പുസ്തകോത്സവത്തിലും പങ്കാളികളാകാം.
കലോത്സവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വ്യത്യസ്തമായ റീലാണ് സ്പീക്കര്‍ പങ്കുവച്ചിരിക്കുന്നത്.