ആരോഗ്യപരിപാലനത്തിനായി പലരും ജിമ്മിനെ മാത്രം ആശ്രയിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ജിമ്മില്‍ പണമടയ്ക്കാതെ, ഒരുപാടൊന്നും വെട്ടിവിയര്‍ക്കുകയോ ക്ഷീണിച്ച് വലയുകയോ ചെയ്യാതെ, ട്രെയിനര്‍ ഇല്ലാതെ, സന്തോഷത്തോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു നല്ല വ്യായാമം ഉണ്ടെങ്കിലോ? ആ വ്യായാമം മറ്റൊന്നുമല്ല. നടപ്പ് തന്നെ.
    നടപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയെല്ലാം.
നടപ്പ് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഭക്ഷണശേഷം അല്‍പ നേരം നടക്കുന്നത് ഗ്ലൂക്കോസ് സ്‌പൈക്ക് കുറയ്ക്കാനും തന്മൂലം പ്രമേഹം വരാതിരിക്കാനും സഹായിക്കും.
നടക്കുന്നത് സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയ്ക്കുകയും വിഷാദ രോഗത്തിനും ആംഗ്‌സൈറ്റിയ്ക്കുമുള്ള സാഹചര്യങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
നടക്കുന്നത് കാലുകളുടെ പേശികളുടെ ആരോഗ്യത്തിനും ഫ്‌ളെക്‌സിബിലിറ്റിയ്ക്കും ഗുണം ചെയ്യുന്നു.