ബ്രസിക്കേസിയേ എന്ന കാബേജ് കുടുംബത്തിൽപ്പെട്ട ഇറ്റാലിയൻ സസ്യമാണ് ബ്രോക്കൊളി. പച്ചനിറത്തിൽ ചെറുമരങ്ങളെന്നു തോന്നും വിധമുള്ള ഇവ ഇപ്പോൾ കേരളത്തിലും പലരുടെയും പ്രിയപ്പെട്ട പച്ചക്കറിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ രുചിയേക്കാൾ പ്രധാനം ഇതിലടങ്ങിയ അനേകം ആരോഗ്യഗുണങ്ങളാണ്. ഒരു സൂപ്പർഫുഡ് എന്ന നിലയിൽ ബ്രോക്കോളിക്ക് ശരീരഭാരം കുറയ്ക്കുന്നതിൽ തുടങ്ങി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് വരെ നിരവധി ഗുണങ്ങളുണ്ട്. .
    ഒരു കപ്പ് ബ്രൊക്കോളിയിൽ മഗ്നീഷ്യം, പൊട്ടാസ്യം, സെലിനിയം, ഫോളേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും ഏകദേശം 2 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്.
.ബ്രോക്കോളിയിൽ സൾഫോറഫേൻ പോലുള്ള ശക്തമായ ആൻറിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് വീക്കം തടയാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.