അന്ന് തിരുവനന്തപുരം കാർമൽ ഹൈസ്കൂളിൽ ബാൻഡ് ഡ്രമ്മർ ഇന്ന് അതെ നഗരത്തിലെ മേയറാണ് ആര്യ രാജേന്ദ്രൻ. താളവും ഈണവുമായി ബാന്റും കയ്യിലേന്തി ഒരു സംഘത്തെ നിയന്ത്രിച്ച് തുടങ്ങിയതാണ് ആര്യ.
ഇപ്പോൾ കലോത്സവത്തിലെ സംഘാടകസമിതി അംഗം ആണ് ആര്യ എങ്കിലും ബാൻഡ് കയ്യിൽ കിട്ടിയാൽ താളം പിഴക്കില്ല. കാർമൽ സ്കൂളിൽ എട്ടാം ക്ലാസിലാണ് ആദ്യമായി ആര്യ ബാൻഡ് സംഘത്തിൽ എത്തുന്നത്. പിന്നെ അങ്ങോട്ട് എല്ലാവർഷവും കലോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ.ബാൻഡിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ എന്ന് കാർമൽ സ്‌കൂളിലെ അധ്യാപകരും പറയുന്നു.