ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തിയിരിക്കുന്നത്. ജനുവരി 17-ന് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുൻപ് ക്രെറ്റ ഇവിയുടെ വിശദംശങ്ങൾ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇന്ന് വെളിപ്പെടുത്തി.
   
കോന, അയോണിക്-5 എന്നീ രണ്ട് ഇലക്ട്രിക് മോഡലുകളാണ് ഹ്യുണ്ടായിക്ക് ഇന്ത്യയിൽ ഉണ്ടായിരുന്നത്. മുന്നിലേയും പിന്നിലേയും ബമ്പറുകൾക്ക് ചെറിയ രൂപമാറ്റം ഉണ്ട്. അയോണിക്-5ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉൾവശം ഡിസൈൻ ചെയ്തിരിക്കുന്നത്. ഐ-പെഡൽ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഇലക്ട്രിക് എസ്‌യുവി ഒരു പെഡൽ ഉപയോഗിച്ച് ഓടിക്കാൻ കഴിയും.
ഹ്യൂണ്ടായ് ക്രെറ്റ ഇവി എസ്‌യുവിയുടെ ഇൻ്റേണൽ കംബസറ്റ്യൻ എഞ്ചിൻ (ഐസിഇ) പതിപ്പ് പോലെ കാണപ്പെടുന്നു. എയർ ഫ്ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹന ഘടകങ്ങളെ തണുപ്പിക്കാനും ഇലക്ട്രിക് എസ്‌യുവിക്ക് സജീവമായ എയർ ഫ്ലാപ്പുകൾ ഉണ്ട്. കുറഞ്ഞ റോളിംഗ് റെസിസ്റ്റൻസ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്‌റോ അലോയ് വീലുകളും സജ്ജീകരിച്ചിരിക്കുന്നു.